BREAKING NEWS
dateTUE 3 FEB, 2026, 10:58 PM IST
dateTUE 3 FEB, 2026, 10:58 PM IST
back
Homeregional
regional
SREELAKSHMI
Mon Feb 02, 2026 05:49 PM IST
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു
NewsImage

ഇരിട്ടി : ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. വീരാജ് പേട്ടയിലെ പള്ളിയൽതൊടിയിൽ പി.എം.മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തിലെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. വിരാജ് പേട്ടയിൽ നിന്ന് തൊട്ടിപ്പാലത്തെ ഭർതൃസഹോദരിയുടെ വീട്ടിൽ ശനിയാഴ്ച്ച വിരുന്നിനെത്തിയ യുവതി ഞായറാഴ്ച്ച രാത്രിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: എ.എ.മുഹമ്മദ് റിയാസ് (പൊന്നപ്പ സന്ത). ഒന്നര വയസ്സുകാരി ഫാത്തിമ നൈസ ഏക മകളാണ്. കബറടക്കം തിങ്കളാഴ്ച വൈകിട്ട് വീരാജ് പേട്ട പൊന്നപ്പസന്ത ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE