കോഴിക്കോട്: ഇടിമിന്നലേറ്റ് 40കാരി മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് (40) മരിച്ചത്. വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. വെെകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. സ്ലാബും സൺഷെയ്ഡുമാണ് തകർന്നത്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.