BREAKING NEWS
dateSUN 30 AUG, 2026, 10:55 PM IST
dateSUN 30 AUG, 2026, 10:55 PM IST
back
Homesports
sports
SREELAKSHMI
Mon Sep 16, 2024 08:59 AM IST
പേരാമ്പ്രയില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ മോഴയാന കാടുകയറി
NewsImage

പേരാമ്പ്ര : പേരാമ്പ്രയിൽ മണിക്കൂറോളം ഭീതിപരത്തിയ മോഴയാന കാടുകയറി. ആനയെ കാടുകയറ്റിവിടാന്‍ വനംവകുപ്പിന്റെ സംഘം സ്ഥലത്തത്തിയിരുന്നു. പെരുവണ്ണാമുഴ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന കൂവപ്പൊയില്‍ ഭാഗത്തുകൂടിയാണ് കാട്ടിലേക്ക് കയറിയത്. പോലീസിന്റെ നേതൃത്വത്തില്‍ വഴിയരികില്‍നിന്ന് ജനങ്ങളെ മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതിനാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും പ്രദേശത്ത് ഉണ്ടായിട്ടില്ല.

രാവിലെയോടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പേരാമ്പ്ര, പള്ളിത്താഴം ഭാഗങ്ങളിലാണ് പ്രഭാത സവാരിക്കിറങ്ങിയ ആളുകള്‍ ആനയെ കണ്ടത്. തുടക്കത്തില്‍ ജനവാസമേഖലയിലേക്ക് ആനയിറങ്ങിയിരുന്നില്ല. പരിഭ്രാന്തി പരത്തുന്ന രീതിയില്‍ അല്ലായിരുന്നു ആനയുടെ സഞ്ചാരം. എന്നാല്‍ പതിനൊന്ന് മണിയോടെ ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുകയായിരുന്നു.ജനങ്ങള്‍ ഭയന്നോടി. ഇതോടെയാണ് വനംവകുപ്പ് അധികൃതരടക്കം സ്ഥലത്തെത്തിയത്.പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് പോയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE