പേരാമ്പ്ര: പ്രസവിച്ച ഉടൻ കിണറ്റിൽ വീണ പശുക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. കായണ്ണ സിദ്ധാശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ വീട്ടിലെ കന്നുകുട്ടിയാണ് ആള്‍മറയില്ലാത്ത 40 അടിയോളം താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്ക് വീണത്. പശുക്കുട്ടിയെ കാണാതെ വീട്ടുകാർ തെരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. തുടർന്ന്, അഗ്നിരക്ഷാസേനയുടെ സഹായം തേടി. അഗ്നിരക്ഷാസേന അംഗം കിണറ്റിലിറങ്ങി വല ഉപയോഗിച്ച് പശുക്കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി സി പ്രേമൻ, ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസർമാരായ അശ്വിന്‍ ഗോവിന്ദ്, ടി വിജീഷ്, കെ പി വിപിന്‍, ആർ ജിനേഷ്, സി കെ സ്മിതേഷ്, ഹോംഗാര്‍ഡ് എൻ എം രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.