പേരാമ്പ്ര: കഴിഞ്ഞ ദിവസം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പേരാമ്പ്ര വാളൂർ കുറുങ്കുടിയിലെ അനു എന്ന അംബികയുടെ വീട്ടിൽ വടകര പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എം എൽ എ എത്തി കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നു. അറുപതോളം കേസിലെ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് അതി ക്രൂരമായി കൊലപ്പെടുത്തിയ അനുവിന്റെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. അനുവിന്റെ സഹോദരൻ സദാനന്ദൻ, അമ്മ എന്നിവരോടൊപ്പം ഏറെ നേരം സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കേസിന്റെ കാര്യങ്ങൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത ഷാഫി കൊല നടന്ന സ്ഥലവും സന്ദർശിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജേഷ് കീഴരിയൂർ, നൊച്ചാട് പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ടി പി നാസർ, കൺവീനർ പി എം പ്രകാശൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി വി ദിനേശൻ, മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എം ടി ഹമീദ്, ബ്ലോക്ക്കോൺഗ്രസ് ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള വാളൂർ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റഫീഖ് കല്ലോത്ത് എന്നിവരുംഅദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.