പേരാമ്പ്ര : വടകരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവണ്ണൂർ മുയിപ്പോത്ത് സ്വദേശി മരിച്ചു. കൊളോറോത്ത് ജയഗോവിന്ദൻ (56) ആണ് മരിച്ചത്. മികച്ച നെൽക്കർഷകനും മുയിപ്പോത്തെ കഴുക്കോട് വയൽ പാടശേഖര സമിതി സെക്രട്ടറിയുമാണ്.
24-ന് വടകര ബൈപ്പാസിൽ അടക്കാത്തെരു കവലയ്ക്കുസമീപമാണ് അപകടമുണ്ടായത്. നടന്നുപോകുകയായിരുന്ന ജയഗോവിന്ദനെ ബൈക്കിടിക്കുകയായിരുന്നു.