ഉള്ള്യേരി: സ്വകാര്യ ബസ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ മര്‍ദിച്ചതായി പരാതി. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. സ്വകാര്യ ബസിന് മുമ്പില്‍ കാര്‍ ഏറെ നേരം ഉണ്ടായിരുന്നു. ബസിന് കടന്ന് പോകാന്‍ കഴിയാതെ വന്നതോടെയാണ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് ബസ്സ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതെന്നാണ് ആരോപണം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.