പേരാമ്പ്ര : ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് തെക്കുമുറി ഭാഗത്ത് വീടിന്റെ ടൈൽസ് ജോലിക്കിടെ ഷോക്കേറ്റ് മുയിപ്പോത്ത് സ്വദേശി മരിച്ചു. ചാനിയംകടവ് പാലത്തിന് സമീപം കോട്ടച്ചാൽ അമ്പലത്തിനടുത്തുള്ള കല്ലുംപുറത്ത് ചന്ദ്രമോഹനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഉടനെ കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രന്റെയും സുമതിയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: ഡിംപിൾ മോഹൻ, ഡിങ്കിൾ മോഹൻ. മരുമക്കൾ: ജയേഷ് (എൻജിനിയർ), നിജിൽ (ദുബായ്). സഹോദരങ്ങൾ: ചന്ദ്രബാബു, രാജേശ്വരി.