പേരാമ്പ്ര: പ്രശസ്ത തെയ്യംകലാകാരനും ഫോക്ലോര്‍ അക്കാദമി പുരസ്‌കാരജേതാവുമായ ആവള മഠത്തില്‍മുക്ക് ചാലിയനകണ്ടി ശിവദാസന്‍ (57) അന്തരിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചെറുവണ്ണൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. തെയ്യം കലാകാരനും ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ പരേതനായ ആണ്ടിപ്പണിക്കരുടെ മകനാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 40-ഓളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചര്‍ പുരസ്‌കാരം, കലാനിധി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അമ്മ: പരേതയായ ചെറിയ അമ്മ. ഭാര്യ: ജിഷ(സര്‍ക്കാര്‍ കുടുംബാരോഗ്യകേന്ദ്രം, നടുവണ്ണൂര്‍). മക്കള്‍: ഡോ. ദൃശ്യദാസ്, അക്ഷയ്ദാസ്, മരുമകന്‍: രജീഷ് (ഇരിട്ടി), സഹോദരി: ഉഷ (നഴ്സിങ് അസിസ്റ്റന്റ്, സി.എച്ച്.സി. കുന്നുമ്മല്‍)..