
തലശ്ശേരി: പീഡനക്കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസ് മംഗളൂരുവില്‍നിന്ന് പിടികൂടി. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. കേരളത്തിലും കര്‍ണാടകയിലും വിവിധ സ്ഥലങ്ങളില്‍ പല പേരുകളിലാണ് താമസിച്ചത്. കേസില്‍ ഹാജരാകാത്തതിനാല്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി നാസറിനെതിരരേ വാറന്റ് പുറപ്പെടുവിച്ചു. 2000 സെപ്റ്റംബര്‍ 18-നാണ് സംഭവം. എസ്‌ഐ എം.ടി.പി. സൈഫുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.കെ. നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.