BREAKING NEWS
dateSAT 18 APR, 2026, 7:41 PM IST
dateSAT 18 APR, 2026, 7:41 PM IST
back
Homeregional
regional
SREELAKSHMI
Sat Apr 18, 2026 02:39 PM IST
കുറ്റ്യാടിപ്പുഴയിൽ തിരുവള്ളൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മുങ്ങി മരിച്ചു
NewsImage

പേരാമ്പ്ര : പാലേരിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ ബാലന്‍-ഷിജി ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരനായ സിദ്ധാര്‍ത്ഥ് അപകടത്തില്‍ പെട്ടത്.

തിരുവള്ളൂര്‍ ശാന്തി നികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കവേയാണ് ദാരുണാന്ത്യം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE