കോഴിക്കോട്: പേരാമ്പ്രയിൽ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് മർദനമേറ്റത്. ക്ലാസിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകൻ മർദിച്ചെന്നാണ് പരാതി.കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ഓഗസ്റ്റ് 14-ന് ആണ് കുട്ടിക്ക് മർദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മർദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.