പേരാമ്പ്ര: ചെറുവണ്ണൂരിൽ സ്വർണാഭരണ നിർമാണ കട കുത്തിത്തുറന്ന് 250 ഗ്രാം സ്വര്‍ണവും അഞ്ച് കിലോഗ്രാം വെള്ളിയും കവർന്നു. പവിത്രം ജ്വല്ലറി വര്‍ക്സിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. ഷോപ്പിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.
ചെറുവണ്ണൂര്‍ സ്വദേശി പിലാറത്ത് താഴെ വിനോദന്റെതാണ് സ്ഥാപനം. അമ്മയുടെ മരണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച 5.30ഓടെ ഇയാള്‍ കട അടച്ച് പോയതാണ്.