BREAKING NEWS
dateSUN 6 JUL, 2025, 1:41 PM IST
dateSUN 6 JUL, 2025, 1:41 PM IST
back
Home~politics
~politics
SREELAKSHMI
Sat Jun 28, 2025 02:33 PM IST
കണ്ണൂരിൽ പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു
NewsImage

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. കണ്ണിലേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിച്ചത്. അതീവ ​ഗുരുതരാവസ്ഥയിലായ കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE