BREAKING NEWS
dateSAT 16 MAY, 2026, 8:42 PM IST
dateSAT 16 MAY, 2026, 8:42 PM IST
back
Homeregional
regional
SREELAKSHMI
Sat May 16, 2026 10:05 AM IST
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു; പൊള്ളലേറ്റ ഭർത്താവ് ചികിത്സയിൽ
NewsImage

പേരാമ്പ്ര: തീപിടിച്ച കാറിന്റെ ഉള്ളിൽക്കുടുങ്ങിയ ഗർഭിണിയായ യുവതി വെന്തുമരിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ ചെറുവണ്ണൂർ കക്കറമുക്ക് റോഡിലുണ്ടായ അപകടത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ സോനയാണ് (27) മരിച്ചത്. ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

കാറോടിച്ചിരുന്ന ഭർത്താവ് രജിൻലാൽ (34) തീപിടിച്ചയുടനെ കാറിൽനിന്ന് പുറത്തിറങ്ങി. പിൻസീറ്റിൽ ഇരുന്നിരുന്ന സോനയെ കാറിൽനിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ സാധിച്ചില്ല. പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മൂന്നുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിദേശത്തായിരുന്ന രജിൻലാൽ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. പാലേരി കുയിമ്പിൽപ്പാലം കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ: സോനു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE