പേരാമ്പ്ര : നരയംകുളം മേഖലയിൽ കാട്ടു ജീവിശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി കർഷകർ. കാപ്പുമ്മൽ താഴെ എരഞ്ഞോളി ഗോവിന്ദൻ കൃഷിയിറക്കിയ മരച്ചീനി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വിളവെടുക്കാനായ 75 ഓളം വിളകളാണ് പൂർണമായും നശിപ്പിച്ചത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഇവിടെ നിരവധി തവണ പന്നി ശല്യം ഉണ്ടായിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് ഒരോ തവണയും പന്നിക്കൂട്ടം കൃഷി നശിപ്പിക്കുമ്പോൾ ഉണ്ടാവുന്നത്. നാശനഷ്ടം കാണിച്ച് കൃഷി ഭവനിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.