പേരാമ്പ്ര: ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് നേതൃത്വത്തിൽ വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തത്തിൽ അനുശോചനവും ആത്മപ്രകാശവും നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ വി.ദാമോദരൻ അദ്ധ്യക്ഷ്യം വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറി പട്ടയാട്ട് അബ്ദുള്ള, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.പി.കുഞ്ഞികൃഷ്ണൻ, നിയോജക മണ്ഡലം കർഷക കോൺഗ്രസ് ജനറൽ സിക്രട്ടറി പി.പി.ഗോപാലൻ, സംസ്ക്കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറി വിജയൻ ആവള, ടി.എം.ബാലൻ, എൻ.ആർ.രാഘവൻനായർ, വി.പി.കുഞ്ഞബ്ദുള്ള, ബാബു നിരയിൽ, കെ.വി.നാരായണൻ എന്നിവർ സംസാരിച്ചു. എൻ.ടി.ഗോപാലൻ സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.