പേരാമ്പ്ര : സംസ്ഥാനപാതയിൽ കല്ലോട് സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം ഓടുന്നവാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം.പേരാമ്പ്രയിൽനിന്ന് കുറ്റ്യാടി ഭാഗത്തേക്കുപോകുകയായിരുന്ന സൂര്യൻ ഫെർട്ട്‌ലൈസേഴ്സിന്റെ പിക്ക്അപ്പ് വാഹനത്തിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
പേരാമ്പ്രയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. അപകടത്തെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു.