പേരാമ്പ്ര : തെയ്യം കലാകാരൻ മുയിപ്പോത്ത് ചെറിയപൊയിൽ മീത്തൽ അനീഷ് കുമാറിനെ (49) തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. നാദാപുരം റോഡ് റെയിൽവേസ്റ്റേഷൻ പരിസരത്താണ് സംഭവം. സമീപത്തുനിന്ന് ലഭിച്ച ഫോണിൽ പോലീസ് വിവരമറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. ചൊമ്പാല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കടത്തനാട്ടിലെ പ്രധാന തെയ്യക്കാരനും മലബാറിലെ വിവിധക്ഷേത്രങ്ങളിൽ തെയ്യം കെട്ടിയാടുന്ന കലാകാരനുമാണ്. തെയ്യംകലാകാരനായ അച്ഛൻ ചെറിയപൊയിൽ ചന്തുപ്പണിക്കരിൽനിന്ന് ബാലപാഠങ്ങൾ പഠിച്ചാണ് അനീഷ് കുമാറും തെയ്യം കലാകാരനായത്. ഭാര്യ: ഷൈനി. മക്കൾ: അനുപം അനീഷ്, അനുശ്രീ അനീഷ്. അമ്മ: ലീല. സഹോദരങ്ങൾ: മുകുന്ദൻ (ഇൻസ്ട്രുമെന്റേഷൻ, പാലക്കാട്), ഗീത (വള്ളിക്കാട്), സുനിൽകുമാർ, പ്രജീഷ് കുമാർ (ദുബായ്), പ്രസീന (പാനൂർ).