പേരാമ്പ്ര : നൊച്ചാട് വെള്ളിയൂരിൽ മൂന്ന് പോലീസുകാരുടേതുൾപ്പടെ പത്തോളം വീടുകളിൽ വ്യാഴാഴ്ച പുലർച്ചെ മോഷണം. ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന വീടുകളിലാണ് ആസൂത്രിതമായ മോഷണം നടന്നത്. വെള്ളിയൂർ മരത്തോല ബബീഷിന്റെ വീട്ടിൽനിന്ന് മൂന്നര പവൻ സ്വർണവും 25,000 രൂപയും നഷ്ടപ്പെട്ടു. ഗൃഹനാഥയെ ബാത്ത്റൂമിൽ പൂട്ടിയിട്ട ശേഷമാണ് മോഷണം നടന്നത്. കല്ലങ്കോട്ടുകുനിയിൽ ബിജുവിന്റെ വീട്ടിൽനിന്ന് ഒരു പവന്റെ സ്വർണാഭരണം മോഷണംപോയി. കൊടക്കച്ചാലിൽ അപ്പുക്കുട്ടി നായർ, വരട്ടടി ഷാജി, വരട്ടടി ചന്ദ്രൻ, വരട്ടടി ശശി എന്നിവരുടെ വീട്ടിലും മോഷണം നടന്നു. ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവിടെനിന്ന് മോഷണംപോയത്. ഷാജി, ചന്ദ്രൻ, അപ്പുക്കുട്ടി നായരുടെ മകന്റെ ഭാര്യ എന്നിവരാണ് പോലീസിൽ ജോലി ചെയ്യുന്നത്. പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്‌ധർ എന്നിവർ പരിശോധന നടത്തി