പേരാമ്പ്ര: പാട്ടുകൂട്ടം കോഴിക്കോട് നാടൻ കലാപഠനകേന്ദ്രത്തിന്റെ ഈ വർഷത്തെ മണിമുഴക്കം കലാഭവൻ മണി പുരസ്കാരം ഷൈനി പ്രകാശ് ആവളയ്ക്ക്. നാടൻ പാട്ട് കലാകാരി എന്ന നിലയിലാണ് ഒമ്പതാമത്തെ കലാഭവൻ മണി പുരസ്കാരം ഷൈനിയെ തേടിയെത്തിയത്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സംസ്കാരിക പ്രവർത്തകൻ വിൻസന്റ് സാമുവൻ ചെയർമാനും മുതിർന്ന പത്രപ്രവർത്തകൻ കനേഷ് പൂനൂർ കൺവീനറുമായ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാർച്ച് 6 ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന മണിമുഴക്കം പരിപാടിയിൽ വെച്ച് പുരസ്കാര വിതരണം ചെയ്യും.