കോഴിക്കോട്: മലബാര്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ തടഞ്ഞു. പേരാമ്പ്രയില്‍ മന്ത്രിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്.
കോഴിക്കോട് ജില്ലാ സെക്രട്ടറി മുബശ്ശിര്‍ ചെറുവണ്ണൂര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം അഫ്‌നാൻ വേളം, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജാഹിദ് മേപ്പയൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ തടഞ്ഞത്. മൂവരെയും പോലീസ് കസ്റ്റഡിയിലെടുത്തു
അലോട്ട്‌മെന്റിനു മുൻപായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ മന്ത്രിമാരെ തടയുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിനായിരങ്ങളാണ് സീറ്റില്ലാതെ മലബാറില്‍ മാത്രം വിദ്യാഭ്യാസരംഗത്തു നിന്ന് പുറന്തള്ളപ്പെടുന്നത്.