പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിൽ ആവേശം വിതറി വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. വാല്യക്കോട് നിന്ന് യുവജന വിദ്യാർഥി സംഘടനകളുടെ ബൈക്ക് റാലിയുടെയും ഐ.എൻ.ടി.യു.സി പ്രവർത്തകരുടെ ഓട്ടോ റാലിയുടെയും അകമ്പടിയോടെയാണ് പേരാമ്പ്ര ടൗൺ ഹാളിലേക്ക് ആനയിച്ചത്. സ്ഥാനാർഥിയെ കാണാൻ വൻ ജനാവലിയാണ് ടി.ബി റോഡിൽ തടിച്ചുകൂടിയത്. ടൗൺഹാളിലെ തെരഞ്ഞെടുപ്പ് കൺവെൻഷന് ശേഷമായിരുന്നു ഔദ്യോഗിക റോഡ് ഷോ.
നഗരത്തിലൂടെ തുറന്ന വാഹനത്തിൽ നീങ്ങിയ ഷാഫിക്കൊപ്പം പ്രവർത്തകരും അണിനിരന്നു. ചെമ്പ്ര റോഡ് ജംഗ്ഷനിൽ സമാപിച്ച റോഡ് ഷോയ്ക്ക് സത്യൻ കടിയങ്ങാട്, പി.കെ രാഗേഷ്, വി.ടി സൂരജ്, എസ്. സുനന്ദ്, പി.സി മുഹമ്മദ് സിറാജ്, സായൂജ് അമ്പലക്കണ്ടി, ശിഹാബ് കന്നാട്ടി, ജസ്മിന മജീദ്, കെ.പി റസാഖ്, നിയാസ് കക്കാട്, ആർ.കെ മുഹമ്മദ്, എം.കെ ഫസലുറഹ്മാൻ നേതൃത്വം നൽകി.