BREAKING NEWS
dateFRI 18 APR, 2025, 3:16 AM IST
dateFRI 18 APR, 2025, 3:16 AM IST
back
Homeregional
regional
Aswani
Wed Oct 11, 2023 06:45 AM IST
സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം; സ്വാഗത സംഘമായി 

പേരാമ്പ്ര: വയോജന ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോക്കം പോകരുതെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ബാലൻ കുറുപ്പ് അഭിപ്രായപ്പെട്ടു. നവംബർ 12ന് നടക്കുന്ന കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ ഇരുപത്തി ഏഴാമത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻറ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. പേരാമ്പ്ര എൻ .ഐ .എം എൽ .പി സ്കൂളിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘ രൂപീകരണവും സബ് കമ്മിറ്റി രൂപീകരണവും നടന്നു.

ജില്ലയിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് എത്തിയ ഭാരവാഹികൾ പങ്കെടുത്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് ചെയർമാനും, കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡണ്ട് കെ രാജീവൻ വർക്കിംഗ് ചെയർമാനും, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ജനറൽ കൺവീനറും, ജോയിൻറ് സെക്രട്ടറി കെ. എം ശ്രീധരൻ വർക്കിംഗ് കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് ജില്ലയിലെ പാർലമെന്റ് അംഗങ്ങളായ എം. കെ രാഘവൻ , കെ. മുരളീധരൻ എന്നിവരും ടി പി രാമകൃഷ്ണൻ എംഎൽഎ ,സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡണ്ട് ഗോപിനാഥൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരൻ എന്നിവരും രക്ഷാധികാരികളാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, പഞ്ചായത്ത് ഭാരവാഹികൾ ,വ്യാപാരി വ്യവസായി സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ഉൾക്കൊള്ളുന്ന വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.

പൂതേരി ദാമോദരൻ നായർ, കെ .വി ബാലൻ കുറുപ്പ് ,കെ .കെ ഗോവിന്ദൻകുട്ടി, ഇ. അച്ചു, പൂക്കോട്ട് രാമചന്ദ്രൻ നായർ, ഇ.കെ. അബൂബക്കർ, .ഇ.സി ബാലൻ, ഇബ്രാഹിം തിക്കോടി, ആർ. പി .രവീന്ദ്രൻ, കെ.പി വിജയ, തങ്കവല്ലി, ഗിരിജാഭായ്, ദാക്ഷായണി അമ്മ ,യു.പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളായി സി .കെ ചന്ദ്രൻ (വ്യാപാരി വ്യവസായി സമിതി) , പ്രഭാകരൻ അടിയോടി, (വ്യാപാരി വ്യവസായി സംഘ്), രാധാകൃഷ്ണൻ (ലോക ജനതാദൾ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

Tags
COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE