പേരാമ്പ്ര: ജില്ലാ കലോത്സവത്തിൽ ചിത്രരചനാ മത്സരങ്ങളിൽ ദേവിക വി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്രരചന പെൻസിൽ, ജലച്ചായം, എണ്ണച്ചായം എന്നീ മൂന്നിനനങ്ങളിലും ദേവികയാണ് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രവർത്തിപരിചയമേളയിൽ ഫാബ്രിക് പെയിൻറിംഗ് മത്സരത്തിലും ദേവിക സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവം ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ സംസ്ഥാനതല വിജയിയാണ് ദേവിക. കലാരംഗത്തോടൊപ്പം പഠനത്തിലും മികവ് പുലർത്തുന്ന ഈ മിടുക്കി പന്തലായിനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൊയിലാണ്ടി കോതമംഗലം സ്വദേശികളായ ജഗദീഷിന്റെയും ബവിതയുടെയും മകളാണ് ഈ പ്രതിഭ. ചിത്രകലാധ്യാപകൻ ശ്രീ ലിജീഷ് ചേമഞ്ചേരിയാണ് ഗുരു.