പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് സുസജ്ജമായ സന്നാഹങ്ങൾ ഒരുക്കിവെൽഫെയർ കമ്മിറ്റി. അലോപ്പതി ആയുർവേദ, ഹോമിയോ വിഭാഗങ്ങളുടെ പ്രഥമ ശുശ്രൂഷകൾ വെൽഫെയർ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. പേരാമ്പ്ര ഗവ.താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.വിനോദ് കോ-ഓർഡിനേറ്ററായ മെഡിക്കൽ ടീം പൂർണ്ണ സജ്ജരായി രംഗത്തുണ്ട്. ഡോ മുഹമ്മദ് തസ്ലിം , ഡോ രൂപശ്രീ, ഡോ സനിത്ത്, ഡോ.വിൻസി, ഡോ.അബ്ദുൾ ഗഫൂർ, ഡോ. ജ്യോതി ,ഡോ. സഫല എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിൻ്റെ മുഴുവൻ സമയ സേവനം ഇവിടെ ലഭ്യമാണ്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയുടെ മെഡിക്കൽ സംഘം ഗ്രൗണ്ടിൽ പ്രത്യേക പവലിയനിൽ എല്ലാ വിധ സൗകര്യങ്ങളുമായി രംഗത്തുണ്ട്. ഇതോടൊപ്പം കുടിവെള്ള വിതരണത്തിനും വിപുലമായ ഒരുക്കങ്ങളാണ് വെൽഫെയർ കമ്മറ്റി ഒരുക്കിയിട്ടുള്ളത്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള രീതിയാണ് അവലംബിച്ചിട്ടുള്ളത്.
മണ്ണു കൊണ്ട് ഉണ്ടാക്കിയ തണ്ണീർ കൂജകളും മൺഗ്ലാസുകളും എല്ലാ വേദികളിലും കുടിവെളള വിതരണത്തിന് ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർ ഉൾപ്പടെയുള്ളവർ വെൽഫെയർ കമ്മറ്റി ഓഫീസിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തി. വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീലജ പുതിയെടുത്ത്, കൺവീനർ സുരേഷ് കുമാർ, ജോ: കൺവീനർമാരായ റഷീദ് പാണ്ടിക്കോട്, ശ്രീഷു കെ കെ , ഒ.എം. മുഹമ്മദലി, സുഭാഷ് ചന്ദ്രൻ ,കബീർ, കെ.പി സജീഷ്, വിനോദ് മേച്ചേരി, പി. പവിത്രൻ, സഫാ മജീദ്, ജാഫർ, ശ്രീനി പാലേരി, ശ്രീലേഷ് സായൂജ് ,പി. ബൈജു, വേലു, ഉമേഷ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.