പേരാമ്പ്ര: സംസ്കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം ചെയർമാൻ ആർ.പി രവീന്ദ്രൻ്റെ നിര്യാണത്തിൽ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണ യോഗം സംസ്കാര സാഹിതി ജില്ലാ ചെയർമാൻ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പ്രദീപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ,സി.എച്ച് സനൂപ്, സുധാകരൻ പറമ്പാട്ട്, പി.എസ്സ് സുനിൽകുമാർ, വി.വി ദിനേശൻ, വിജയൻ ആവള, കെ.വി ശശികുമാർ ,കുഞ്ഞബ്ദുള്ള വാളൂർ, രഘുനാഥ് പുറ്റാട്, എ.കെ ചന്ദ്രൻ ,നൗജിത്ത് പി.കെ എന്നിവർ സംസാരിച്ചു.