
പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 109-ാം റാങ്കും നേടിയ ദീപ്നിയയെ പേരാമ്പ്ര സബ്ബ് ആർ.ടി. ഓഫീസ് ടീം ആദരിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ മലയാളം മീഡിയത്തിൽ പഠിക്കുകയും നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ ദീപ്നിയക്ക് ഉജ്ജ്വല വിജയം നേടാൻ സാധിച്ചതും മലയാളത്തിനുള്ള അംഗീകാരം കൂടിയാണ് എന്ന് ജോയിൻ്റ് ആർ.ടി.ഒ ടി എം പ്രഗീഷ് പറഞ്ഞു. റോയി വർഗീസ്, എസ്.കെ. കുട്ടോത്ത്, അമ്പിളി കെ.ജെ, ബബിന. പി, ഷാഹിന , ഷെറിൻ ഷൗക്കത്ത്, ശാരിക എസ്.ആർ, ഐശ്വര്യ ലക്ഷ്മി എന്നിവർ സംസാരിച്ചു.