പേരാമ്പ്ര: നിരത്തിൽനിന്ന് കിട്ടിയ നാണയ സഞ്ചി പൊലീസിന് കൈമാറി. പാലേരി ഒറ്റക്കണ്ടം റോഡിൽ മഴക്കാലപൂർവ ശുചീകരണം നടത്തുമ്പോഴാണ് തൊഴിലുറപ്പ് തൊഴിലാളി ചരത്തിപ്പാറ ഖദീജക്ക് പ്ലാസ്റ്റിക് സഞ്ചി നിറയെ നാണയങ്ങൾ കിട്ടിയത്. കൂടെയുണ്ടായിരുന്ന മേറ്റും സിഡിഎസ് അംഗവുമായ ഷീജ നാണയസഞ്ചി പെരുവണ്ണാമൂഴി സ്റ്റേഷനിലെത്തി പൊലീസിന് കൈമാക്കുകയായിരുന്നു