പേരാമ്പ്ര: 30-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 65-കാരനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തനിച്ചു താമസിക്കുകയായിരുന്ന പിതാവിനൊപ്പം താമസിക്കാനായി എത്തിയപ്പോൾ നവംബർ 10-ന് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി നാട്ടിലെ മറ്റൊരാളോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് പോലീസിൽ പരാതിയെത്തിയത്. നാല് ഭാര്യമാരുള്ളയാളാണ് പിതാവെന്ന് പോലീസ് പറഞ്ഞു. സ്വന്തം വീട്ടിലേക്കു പോകുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് യുവതിയെ മഹിളാ മന്ദിരത്തിലാക്കി.