പേരാമ്പ്ര : പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പോലീസുകാരനെ തെരുവുനായ കടിച്ചു. വടകര സ്വദേശി വിജേഷാണ് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പോലീസ് സ്റ്റേഷനുമുന്നിൽ തെരുവുനായകളുടെ കൂട്ടം തമ്പടിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. പോലീസ് സ്റ്റേഷൻ റോഡിലും സ്റ്റേഷൻ കോമ്പൗണ്ടിലും പ്രവേശനകവാടത്തിനരികിലുമെല്ലാം എപ്പോഴും നായകളുണ്ടാകും.
സ്റ്റേഷനിൽ വിവിധ ആവശ്യത്തിനെത്തുന്നവർ പേടിയോടെയാണ് നായകളുടെ ഇടയിൽക്കൂടി നടന്നുപോകാറുള്ളത്. ഇതിനിടയിലാണ് നായ പോലീസുകാരനെ ആക്രമിക്കുന്ന സംഭവവും ഉണ്ടാകുന്നത്.