പേരാമ്പ്ര: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ ഷെഫീക്കിനെതിരെതിരെയാണ് കേസ്. കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ അശ്ലീല കമന്റിട്ട് അപകീർത്തിപ്പെടുത്തിയെന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിലാണ് പേരാമ്പ്ര പൊലീസിന്റെ നടപടി.