പേരാമ്പ്ര : പൊൻപറ ഹിൽസിൽ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒമ്പതംഗസംഘത്തെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 2,12,480 രൂപയും പിടിച്ചെടുത്തു. എസ്.ഐ.മാരായ കെ.പി. വിനോദ്, അനിൽകുമാർ, അബ്ദുൾ ലത്തീഫ്, വിനീത് കുമാർ, സീനിയർ സി.പി.ഒ. മാരായ ബിജേഷ്, ജിതേഷ്, ജ്യോതേഷ്, സി.പി.ഒ. മാരായ രാഹുലൻ, സക്കീർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.