പേരാമ്പ്ര : വടകര ലോകസഭ മണ്ഡലം എൻഡിഎസ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണന് പേരാമ്പ്രയിൽ വൻ സ്വീകരണം. കാലത്ത് തുറയൂർ പഞ്ചായത്തിലെ തോലേരിയിൽ നിന്ന് കെ.പി ശ്രീശൻ പര്യടനം ഉദ്ഘാടനം ചെയ്തു. കാലത്ത് എട്ട് മണിക്ക് തന്നെ വനിതകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രവർത്തകർ സ്വീകരണത്തിനായി എത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചത്. തുടർന്ന് നരക്കോട് ടൗണിലും നടുവത്തുരിലും, അരിക്കളം മുക്കിലും ചാലിക്കരയിലും നടുക്കണ്ടി പാറയിലും സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വരവേൽപ്പ്. വടകര മണ്ഡലത്തിലെ വികസനമുരടിപ്പ് ചുണ്ടിക്കാട്ടിയാണ് പ്രഫുൽ കൃഷ്ണൻ സംസാരിച്ചത്.
വൈകുന്നേരം പാലേരി, കടിയങ്ങാട് എന്നിവടങ്ങളിൽ മലയോര ജനതയുടെ പരാതികൾ കേട്ട് പ്രചരണം. മലയേര ഗ്രാമമായ പന്തിരിക്കരയിലും ചക്കിട്ടപാറയിലും തങ്ങളനുഭവിക്കുന്ന ദുരിതങ്ങൾ വോട്ടർമാർ സ്ഥാനാർത്ഥിയുമായി പങ്കുവച്ചു. വന്യജിവി അക്രമത്തിൻ്റെ ദുരിതം, ബഫർ സോൺ വിഷയം, കാർഷിക ഉൽപന്ന വില തകർച്ച, വഴിമുട്ടിനിൽക്കുന്ന പുഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡിൻ്റെ ആവശ്യകതകൾ എന്നിവ സ്ഥാനാർത്ഥിയോട് നാട്ടുകാർ പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ മുൻ പന്തിയിൽ ഉണ്ടാകുമെന്ന് പ്രഫുൽ ഉറപ്പ് നൽകി. തുടർന്ന് കൂത്താളിയിലെത്തിയ സ്ഥാനാർത്ഥിക്ക് മുന്നിൽ മാസങ്ങളായി വേതനം ലഭിക്കാത്ത നെയ്ത്തൊഴിലാളികൾ അവരുടെ ദുരിതങ്ങൾ സ്ഥാനാർത്ഥിക്ക് മുന്നിൽ അവതരിപ്പിച്ചു. കല്ലോടിലേയും, ചേനായിലെയും സ്വീകരണത്തിന് ശേഷം ആ വളയിലെത്തിയ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ സ്വീകരണം നൽകി.
ജില്ലയിലെ നെല്ലറയായ ആവളപ്പാണ്ടി പാടങ്ങൾ തരിശായിക്കിടക്കുന്നത് സർക്കാരിന്റെ പിടിപ്പുകേട് കോണ്ടാണന്ന് പ്രഫുൽ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്ഥികരണത്തിൽ കെ പി ശ്രീശൻ, എൻ ഹരിഭാസ്, എം മോഹനൻ, രാമദാസ് മണലേരി, എം.പി രാജൻ, പി പി മുരളി, കെ കെ രജിഷ് , ഇ മനിഷ്, സന്തോഷ് കാളിയത്ത്, എം പ്രകാശൻ, നാഗത്ത് നാരായണൻ, തറമൽ രാഗേഷ് , വി സി രാജേഷ് , സി പി സംഗിത, എൻ എസ് കുമാർ എന്നിവർ സംസാരിച്ചു. കെ പ്രദിപൻ, മോഹനൻ ചാലികര, ഡി കെ മനു, നവനിത് ,കൃഷ്ണൻ, കെ ദിപു, അഡ്വ: വി സത്യൻ, ബാബു പുതുപറമ്പിൽ, സി കെ ലില , കെ.രതി എന്നിവർ നേതൃത്വം നൽകി.