BREAKING NEWS
dateFRI 18 APR, 2025, 2:47 AM IST
dateFRI 18 APR, 2025, 2:47 AM IST
back
Homeregional
regional
Aswani Neenu
Wed Apr 03, 2024 04:42 PM IST
ഓടിക്കൊണ്ടിരിക്കെ പേരാമ്പ്ര സ്വദേശികളുടെ കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് ബോണറ്റ് തകര്‍ന്നു
NewsImage

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് വാഹനത്തിന്റെ ബോണറ്റ് തകർന്നു. കോഴിക്കോട് പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം. വാഹനത്തിന് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാട്ടുപോത്ത് വീണതോടെ കാറിന്റെ ബോണറ്റും ലൈറ്റും തകർന്നു.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമായതിനാൽ വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE