പേരാമ്പ്ര : എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പേരാമ്പ്ര കല്ലോട് കുളത്തിക്കുന്നുമ്മൽ അർജുനെ (24) ആണ് വാഹനപരിശോധനയ്‌ക്കിടെ അറസ്റ്റുചെയ്തത്. ശരീരത്തിൽ സൂക്ഷിച്ച 284 മില്ലിഗ്രാം എം.ഡി.എം.എ.യും സ്കൂട്ടറിൽ സൂക്ഷിച്ച 80 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പേരാമ്പ്രയിലെ കടയിലെ ജീവനക്കാരനാണ്.
അർജുൻ ഫോൺവഴിയാണ് പെൺകുട്ടികൾക്കും ആവശ്യക്കാർക്കും വിൽപ്പന നടത്തുന്നതെന്ന് എെെക്സസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനക്കിടയിൽ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കവേ എെെക്സസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒരു എെെക്സസ് ഉദ്യോഗസ്ഥന് കാലിന് പരിക്കുമുണ്ടായി. ഇൻസ്പെക്ടർ സുധീപ് കുമാർ, സുരേഷ് ബാബു, അനൂപ്, ഷബീർ, ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.