പേരാമ്പ്ര: കൂരാച്ചുണ്ടിൽ യുവാവിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എ. പിടിച്ചെടുത്തു. ചാലിടം പഴേരി റിയാസിന്റെ (36) വീട്ടിൽനിന്നാണ് 1.020 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്.
പേരാമ്പ്ര ഡിവൈ.എസ്.പി. കുഞ്ഞിമൊയീൻ കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. എസ്.ആർ. സൂരജിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പോലീസും ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡും തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. റിയാസ് നേരത്തേ എം.ഡി.എം.എ.യുമായി പിടിയിലായി റിമാൻഡിലായിട്ടുണ്ടെന്നും ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ മറ്റൊരു കേസുണ്ടെന്നും പോലീസ് പറഞ്ഞു.