പേരാമ്പ്ര : വിദ്യാർഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയതിന് പെരുവണ്ണാമൂഴി പോലീസ് പോക്സോ കേസെടുത്ത അധ്യാപകനെ മാനേജർ സസ്പെൻഡ് ചെയ്തു. കുളത്തുവയൽ സെയ്‌ൻറ് ജോർജ് ഹൈസ്കൂൾ അധ്യാപകൻ ബിജോ മാത്യൂവിനെയാണ് താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ സസ്പെൻഡ് ചെയ്തത്. മേയിലും ഡിസംബറിലുമായി രണ്ടുതവണ ലൈംഗിക അതിക്രമം ഉണ്ടായെന്നാണ് പരാതി. സംഭവത്തിൽ അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ തിങ്കളാഴ്ച രാവിലെ സ്കൂളിൽ പ്രതിഷേധവുമായെത്തിയിരുന്നു.