മുയിപ്പോത്ത്: കൊയിലാണ്ടി താലൂക്കില്‍ ചെറുവണ്ണൂര്‍ ഗ്രാമത്തിലെ ആവള പ്രദേശത്ത് ഒന്നാം വാര്‍ഡില്‍ താമസിക്കുന്നചെറുവോട്ട്കുന്നത്ത് മൊയ്തുവിന്റയും പാത്തൂട്ടിയുടെയും മകനായ ശാക്കിര്‍ (32 )ശ്വാസകോശ സംബന്ധമായ അസുഖം കാരണം കിടപ്പിലായിട്ട് മാസങ്ങളായി. ലംഗ്‌സ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് മുന്നിലുള്ള ഏക മാര്‍ഗം. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് ശാക്കിര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എഴുന്നേറ്റ് നടക്കാനോ ഇരിക്കാനോ കഴിയാതെ ഒരേ കിടപ്പിലാണ് ശാക്കിര്‍. ഓട്ടോ ഓടിച്ചും മല്‍സ്യ കച്ചവടം ചെയ്തും തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് ഗുരുതര ശ്വാസകോശ രോഗംപിടിപെടുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ്, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍, മിംസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ചികില്‍സക്ക് ശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലില്‍ ലംഗ്‌സ് മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ലെംഗ്
സ് മാറ്റി വെച്ചാല്‍ അസുഖം പൂര്‍ണമായി ഭേദമാകുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം കുടുംബത്തിനും നാട്ടുകാര്‍ക്കും ആശ്വാസം പകര്‍ന്നിരിക്കുകയാണ്. നിരവധി കാലത്തെ ചികില്‍സയുടെ ഫലമായി കുടുംബം സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയക്കാവശ്യമായ 45 ലക്ഷം എന്ന വലിയ സംഖ്യ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. ശാക്കിറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആവള ഗ്രാമം ഒന്നിച്ചു ചേര്‍ന്നിക്കുകയാണ്.
വടകര എംപി ഷാഫി പറമ്പില്‍, ടി.പി.രാമക്യഷ്ണന്‍ എംഎല്‍എ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് (രക്ഷാധികാരികള്‍), പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിലാ നിബ്രാസ് (ചെയര്‍പേഴ്സണ്‍), ഒ.മമ്മു (കണ്‍വീനര്‍), എടത്തില്‍ കുഞ്ഞമ്മത് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ശാക്കിര്‍ ചികില്‍സാ കമ്മറ്റി രൂപവത്കരിച്ച് പ്രവത്തനം ആരംഭിച്ചു. ചികില്‍സാ കമ്മറ്റിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേരാമ്പ്ര ശാഖയില്‍ ജോയിന്റ് അക്കൗണ്ട് എടുത്തു.
google pay :8078196659
pathuty ck (mother)
അക്കൗണ്ട് വിവരങ്ങള്‍
A/C No: 0987053000004276
Name :Mr Mammu & Mr kunhammad
Bank :South Indian Bank
Perambra branch
IFSC: SIBL0000987