പേരാമ്പ്ര : ഇരുപത്തിയെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമുള്ള പരാതിയിൽ യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കോട് മുണ്ടയിൽ വിഷ്ണുവിനെ(28)യാണ് പേരാമ്പ്ര സി.ഐ. ബിനു തോമസ് അറസ്റ്റ്ചെയ്തത്. പ്രതിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ലക്ഷത്തോളംരൂപ തട്ടിയെടുത്തെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. ഒളിവിൽക്കഴിയവേ ബെംഗളൂരുവിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.