പേരാമ്പ്ര: കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഡൽഹിയിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂരിൽ നടന്ന ജനകീയ സദസ്സ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. പി ബാലൻ അധ്യക്ഷത വഹിച്ചു. സി ബിജു സുനിൽ ഓടയിൽ, ഈ കുഞ്ഞിക്കണ്ണൻ, കെ കുഞ്ഞിരാമൻ , എൻ കെ രാധ എന്നിവർ പ്രസംഗിച്ചു. കൺവീനർ കെ ടി രാജൻ സ്വാഗതമാശംസിച്ചു. ബൂത്തുകളിൽ നിന്ന് പ്രകടനമായാണ് ബഹുജനങ്ങൾ ജനകീയ സദസ്സിൽ എത്തിച്ചേർന്നത്.