പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവ വേദിക്ക് സമീപം സ്വകാര്യ സ്ഥാപനത്തിന്റെ കമാനം വാഹനമിടിച്ച് തകർന്ന് വീണ് വിദ്യാർത്ഥികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. നടുവണ്ണൂർ മാമ്പൊയിൽ ഫർസാൻ , പേരാമ്പ്ര യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആത്മീയ, വടകര സ്വദേശി ബേബി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണ ശാലയ്ക്കും പ്രധാന വേദിക്കും സമീപത്തായി സ്ഥാപിച്ച കാമനമാണ് തകർന്നത്.