
മേപ്പയ്യൂർ: പേരാമ്പ്ര നടക്കുന്ന എച്ച് എം എസ് നിയോജ മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കാൻ മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. സ്വാഗത സംഘ രൂപികരണ യോഗം എച്ച്.എം.എസ് സംസ്ഥാന കമ്മറ്റി മെമ്പർ ഭാസ്കരൻ കൊഴുക്കല്ലൂർ ഉൽഘാടനം ചെയ്തു. ആർ ജെ ഡി പഞ്ചായത്ത് പ്രസിഡണ്ട് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വ ഹിച്ചു. പി മോനിഷ, എൻ .എം അഷറഫ്, സുനിൽ ഓടയിൽ, ബി. ടി.സുധീഷ് കുമാർ, പി. ബാലകൃഷ്ണൻ കിടാവ് , വി.പി ധാനിഷ്, സുരേഷ് ഓടയിൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.എം. ബാലൻ ചെയർമാൻ , പി. കെ. ശങ്കരൻ വൈസ് ചെയർമാൻ, പി. ബാലകൃഷണൻ കൺവീനർ , എം.പി അശോകൻ ജോ. കൺ, വി.പി. ധാനിഷ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.