പേരാമ്പ്ര: ലഹരിവസ്തുക്കൾ വില്പന നടത്തുന്ന കേസിലെ പ്രതി സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തീഫിനെ (47) പെരുവണ്ണാമൂഴി പൊലീസ് കാപ്പചുമത്തി അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിരന്തരമായി കഞ്ചാവ് വില്പന നടത്തുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കാപ്പ ചുമത്തിയത്. ഇയാളുടെ പേരില്‍ നാല് കഞ്ചാവ് കേസുകളും ഒരു മോഷണക്കേസും ഒരു ജുവനൈല്‍ ജസ്റ്റിസ് കേസും നിലവിലുണ്ട്. കാപ്പ സെക്ഷന്‍ മൂന്ന് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഈവകുപ്പ് പ്രകാരം ഒരുവര്‍ഷം കരുതല്തടവ് ലഭിക്കും.