പേരാമ്പ്ര: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആവള ഗ്രാമദീപം വായനശാല വയോജനങ്ങൾക്ക് വേണ്ടി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസ്സർ ഡോക്ടർ സുഗേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചെറുവണ്ണൂർ ഹോമിയോ മെഡിക്കൽ ഓഫീസർ സിബി രവീന്ദ്രൻ, വിജയൻ ആവള, വി. പി.വേണു, പ്രേമാലയം വിനോദ്, വി. എം.നാരായണൻ, പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണം ചെയ്തു. ആവള പി.കെ.ശങ്കരക്കുറുപ്പ് സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രഷർ, ഷുഗർ പരിശോധനയും നടന്നു.