പേരാമ്പ്ര: പേരാമ്പ്ര ബാദുഷ ട്രേഡേഴ്സില്‍ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 11.20ഓടെയാണ് തീ ശ്രദ്ധയില്‍പെടുന്നത്. നാട്ടുകാരും പേരാമ്പ്ര, വടകര, നാദാപുരം യൂനിറ്റുകളില്‍ നിന്നുളള അഗ്നിരക്ഷാ സംഘവുമാണ് തീയണച്ചത്. ട്രേഡേഴ്സിനു സമീപം പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രമുണ്ട്. ഇതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. ട്രേഡേഴ്സിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീ രാത്രി വൈകിയും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല.