പേരാമ്പ്ര : മകൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പിതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. പന്ത്രണ്ടുകാരിയായ വിദ്യാർഥിനിക്ക് നേരേ രണ്ടുതവണ മുപ്പത്തേഴുകാരനായ പിതാവ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സ്കൂളിലെ കൗൺസലിങ്ങിലാണ് ഇതുസംബന്ധിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. വിവരം പോലീസിന് കൈമാറുകയായിരുന്നു. പേരാമ്പ്ര ഇൻസ്പെക്ടർ എം.എ. സന്തോഷ് അറസ്റ്റ് ചെയ്ത പ്രതിയെ പോക്‌സോ കോടതി റിമാൻഡ് ചെയ്തു.