മേപ്പയൂർ: പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ കീഴരിയൂർ നെടുമ്പൊയിൽ ധർമംകുന്ന് മലയിൽ വൻ വ്യാജ വാറ്റുകേന്ദ്രം കണ്ടെത്തി. 700 ലിറ്റർ വാറ്റാൻ പാകപ്പെടുത്തിയ വാഷ് നശിപ്പിച്ചു. കൂടാതെ വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. വാറ്റുകേന്ദ്രത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ പറഞ്ഞു.