മയക്കുമരുന്നുമായി യുവാവ് പേരാമ്പ്ര എക്സൈസ് പിടിയിൽ പേരാമ്പ്ര: രണ്ടുതരം മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇരിങ്ങത്ത് സ്വദേശി അഭിജിത്താണ് (29) പിടിയിലായത്. ഇയാളിൽനിന്ന് 3.5 ഗ്രാം ഹഷീഷ് ഓയിലും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പേരാമ്പ്രയിൽ നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സി. സുദീപ് കുമാർ, പ്രിവന്റിവ് ഓഫിസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ് കുമാർ, ദീപുലാൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.