പേരാമ്പ്ര :ലോക സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇരു മുന്നണികളും നിലനിൽപ്പിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് ബി ജെ പി ജില്ല പ്രസിഡണ്ട് വി കെ സജീവൻ പറഞ്ഞു. എൻ ഡി എ പേരാമ്പ്ര നിയേജകമണ്ഡം തിരഞ്ഞടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോൾ പാർട്ടി ചിഹ്നത്തിന് വേണ്ടിയാണ് സി പി എം മത്സരിക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു. കൺവൻഷന് മുന്നോടിയായി ടൗണിൽ സ്ഥാനാർത്ഥിയുടെ നേത്യത്വത്തിൽനൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയും നടന്നു.
മധു പുഴയരികത്ത് അദ്ധ്യക്ഷതവഹിച്ചു. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ, എം പി രാജൻ ,എം മോഹനൻ , രാമദാസ് മണലേരി, ഇ മനിഷ്, തറമൽ രാഗേഷ്, കെകെ രജിഷ് , കെ.ജയേഷ്, നാഗത്ത് നാരായണൻ, വിസി ബിനിഷ്, ജുബിൻ ബാല കൃഷ്ണൻ, കെ. അനുപ് , ബാബു പുതുപറമ്പിൽ, എം പ്രകാശൻ, ഡികെ മനു, നവനിത് കൃഷ്ണൻ ,ബാബു കരയാട്, ടി എം ഹരിദാസ്, കെ.പ്രദിപൻ, മോഹനൻചാലിക്കര, ടി എം കെ കല്ലൂർ, സികെ ലില എന്നിവർ സംസാരിച്ചു.